ADVERTISEMENT

ന്യൂഡൽഹി∙ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ സിലിണ്ടറുകളുടെയും (19 കിലോ) വിലകുറച്ച് കേന്ദ്ര സർക്കാർ. 158 രൂപയാണ് കുറയുന്നത്. പുതിയ നിരക്ക് രാജ്യത്ത് പ്രാബല്യത്തിലായി. ഇതോടെ 1,558 രൂപയാണ് തിരുവനന്തപുരത്തെ പുതിയവില.

കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകളുടേയും വില കുറച്ചിരുന്നു. 200 രൂപയാണ് കുറച്ചത്. അതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 910 ആയി  കുറഞ്ഞിരുന്നു. ‘പ്രധാനമന്ത്രി ഉജ്വല’ പദ്ധതിപ്രകാരം പാചകവാതക കണക്‌ഷൻ ലഭിച്ച ദാരിദ്രരേഖയ്‌ക്കു താഴെയുള്ള സ്ത്രീകൾക്ക് സിലിണ്ടറിന് 200  രൂപയുടെ സബ്സിഡി തുടരുമെന്നതിനാൽ ഫലത്തില്‍ 400 രൂപയുടെ ഇളവുണ്ടായിരുന്നു. 

രാജ്യത്തെ കോടിക്കണക്കിനു സഹോദരിമാർക്കുള്ള ‘രക്ഷാബന്ധൻ’ സമ്മാനമാണിതെന്നാണ് ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലക്കുറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. 

English Summary: After domestic LPG price reduction, commercial LPG prices cut by Rs 158

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com