ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി ഐഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. എൻജിനീയറിങ് വിദ്യാർഥിയായ അനിൽ കുമാറി(21)നെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. ബിടെക് മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് വിദ്യാർഥിയാണ് അനിൽ. 

ക്യാംപസിൽ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ഇവർ ഒരേ ഡിപാർട്മെന്റിലെ വിദ്യാർഥികളാണ്. ദലിത് വിദ്യാർഥിയുടെ മരണത്തിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ രംഗത്തെത്തി. 

ജൂണിൽ അനിൽ കുമാർ ഹോസ്റ്റൽ ഒഴിയേണ്ടതായിരുന്നു. എന്നാൽ ചില പേപ്പറുകൾ എഴുതിയെടുക്കാൻ ഉണ്ടായിരുന്നതിനാൽ  ആറു മാസത്തേക്ക് ഹോസ്റ്റൽ മുറിയും മറ്റും നീട്ടികൊടുക്കുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. അനിൽ വാതിൽ തുറക്കാത്തതിൽ സംശയം തോന്നിയാണ് പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary: 21-Year-Old Student Dies By Suicide In IIT Delhi Hostel: Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com