ADVERTISEMENT

ന്യൂഡൽഹി∙ ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിനെ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. 538 കോടിയുടെ തട്ടിപ്പു നടത്തിയെന്നാണു കണ്ടെത്തൽ. മുൻപ് രണ്ടുതവണ ചോദ്യം ചെയ്യലിനായി നോട്ടിസ് നൽകിയിരുന്നെങ്കിലും നരേഷ് ഗോയൽ ഹാജരായിരുന്നില്ല.

ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തിയാണു ഗോയലിനെതിരെ കേസെടുത്തിരിക്കുന്നത്. അനിത നരേഷ് ഗോയൽ, ഗൗരങ് ആനന്ദ ഷെട്ടി എന്നിവർക്കെതിരെയും തട്ടിപ്പുമായി ബന്ധപ്പെട്ടു പരാതി ലഭിച്ചിട്ടുണ്ട്.

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടു നേരത്തെ സിബിഐയും നരേഷ് ഗോയലിനെതിരെ കേസെടുത്തിരുന്നു. ഗോയലിന്റെ വീട് ഉൾപ്പെടെ ഏഴ് സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

English Summary: Jet Airways Founder Naresh Goyal Arrested in Massive 538 Crore Bank Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com