ADVERTISEMENT

കോട്ടയം∙ പാലാ രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. പാലാ ചേറ്റുകുളം കോളനിയിൽ ജോമോൻ (40) ആണ് മരിച്ചത്. അനന്യ (13), അമേയ (10), അനാമിക (7)  എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനാമികയുടെ നില ഗുരുതരമാണ്. ഇന്നലെ അർധരാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.

മൂവരുടെയും കഴുത്തിൽ വെട്ടിയ‌ ശേഷം ജോമോൻ തൂങ്ങിമരിക്കുകയായിരുന്നു. ജോമോന്റെ ഭാര്യ വർഷങ്ങൾക്കു മുൻപ് ഉപേക്ഷിച്ചു പോയിരുന്നു. കുടുംബ, സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. സമീപമുള്ള ബന്ധുവിന്റെ വീട്ടിലാണ്  ജോമോൻ ജീവനൊടുക്കിയത്. മൃതദേഹം വീട്ടിൽനിന്നു പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. 

English Summary: Father hanged himself after slitting the throats of his 3 daughters in Pala

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com