ADVERTISEMENT

കൊച്ചി ∙ യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ. 10 പൈസ കൂടി ഇടിഞ്ഞ് 83.14 രൂപയാണ് ഡോളറുമായുള്ള വിനിമയ നിരക്ക്. ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യമാണ്. ഡോളറിന്റെ മുന്നേറ്റത്തിനൊപ്പം ക്രൂഡ് ഓയിൽ വിലയിലും കുതിപ്പുണ്ടായതോടെയാണ് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്.

ആറു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് യുഎസ് ഡോളർ കുതിച്ചത് രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും രൂപയെ പ്രതികൂലമായി ബാധിച്ചെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഡോളറുമായുള്ള വിനിമയത്തിൽ ഏറ്റവും ദുർബലമായ കറൻസികളിലൊന്നാണു രൂപ. 

ഇന്ന് വ്യാപാരം ആരംഭിച്ചതുതന്നെ 83.08 രൂപ നിലവാരത്തിലായിരുന്നു. തുടർന്ന് 83.02 രൂപ വരെ താഴ്ന്നെങ്കിലും ഒരു ഘട്ടത്തിൽ ഇത് 83.18 ആയി ഉയർന്നു. ഒടുവിൽ 83.14ലാണ് അവസാനിച്ചത്. ഈ വർഷം ഓഗസ്റ്റ് 21ന് രേഖപ്പെടുത്തിയ 83.13 രൂപയാണ് ഇതിനു മുൻപത്തെ ഏറ്റവും കുറഞ്ഞ മൂല്യം. ചൊവ്വാഴ്ച 33 പൈസ ഇടിഞ്ഞ് 83.04 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

English Summary: Rupee Falls 10 Paise To Close At All-Time Low Of 83.14 Against US Dollar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com