ADVERTISEMENT

കോട്ടയം∙ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച പുതുപ്പള്ളിക്ക് നന്ദി പറയാൻ മണ്ഡലത്തിലൂടെ ചാണ്ടി ഉമ്മന്റെ പദയാത്ര. വാകത്താനത്തുനിന്നുമാണ് പദയാത്ര തുടങ്ങിയത്. മണ്ഡലത്തിൽ 26 കിലോമീറ്ററോളം നടന്ന് ആളുകളെ നേരിട്ട് കണ്ട് നന്ദി പറയുകയാണ് ലക്ഷ്യം. അകലക്കുന്നം ചെങ്ങളത്തായിരിക്കും പദയാത്ര അവസാനിക്കുന്നത്. ഉച്ചവരെ നാല് പഞ്ചായത്തുകൾ നടന്നു തീർക്കാനാണ് ഉദ്ദേശിക്കുന്നത്. മഴയെ അവഗണിച്ചുകൊണ്ടാണ് അതിവേഗം പദയാത്ര നടത്തുന്നത്. 

chandy-2
ചാണ്ടി ഉമ്മൻ നന്ദിയർപ്പിച്ചുകൊണ്ട് പദയാത്ര നടത്തുന്നു. ചിത്രം. ജിൻസ് മൈക്കിൾ∙മനോരമ.

അതേസമയം, റെക്കോ‍ഡ് ഭൂരിപക്ഷം തനിക്ക് വലിയ ഉത്തരവാദിത്തമാണ് നൽകിയിരിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടി സ്ഥാപിച്ച നാഴികക്കല്ലുകൾ മറികടക്കാൻ ആർക്കും സാധിക്കില്ല. എന്നാൽ അതിലേക്കെത്താനാണു താൻ ശ്രമിക്കുന്നത്. വോട്ടുചെയ്തവരുടെയും വോട്ടുചെയ്യാത്തവരുടെയും പിന്തുണ ആവശ്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് നടത്തിയ ഉപതിരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിനു മൂന്നാമതും തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.  

chandy-1
ചാണ്ടി ഉമ്മൻ നന്ദിയർപ്പിച്ചുകൊണ്ട് പദയാത്ര നടത്തുന്നു. ചിത്രം. ജിൻസ് മൈക്കിൾ∙മനോരമ.

English Summary: Chandy Oommen's Padayatra

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com