ADVERTISEMENT

ലിസ്ബണ്‍∙ പോര്‍ച്ചുഗല്ലിലെ സാവോ ലോറെന്‍കോ ഡിബൈറോ എന്ന നഗരത്തിലെ ആളുകള്‍ ഞായറാഴ്ച രാവിലെ ഉറക്കമുണര്‍ന്ന് പുറത്തേക്കു നോക്കിയപ്പോള്‍ നിരത്തിലൂടെ ചുവന്ന പുഴ കുത്തിയൊഴുകുന്നതു കണ്ട് അന്തംവിട്ടു. ലക്ഷക്കണക്കിനു ലീറ്റര്‍ വൈന്‍ ആണ് തങ്ങളുടെ കണ്‍മുന്നിലൂടെ കുത്തിയൊഴുകിപ്പോയത് എന്ന് അവര്‍ പിന്നീടാണ് അറിഞ്ഞത്. ടൗണിലെ നിരത്തിലൂടെ 22 ലക്ഷം ലീറ്റര്‍ വൈന്‍ ഒഴുകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ടൗണിലെ ഒരു ഡിസ്റ്റിലറിയില്‍ വൈന്‍ സൂക്ഷിച്ചിരുന്ന ടാങ്ക് അപ്രതീക്ഷിതമായി പൊട്ടിത്തകര്‍ന്നതാണ് വൈന്‍ നിരത്തുകളിലേക്കു കുത്തിയൊഴുകാന്‍ കാരണമായത്. 22 ലക്ഷം ലീറ്റര്‍ ശേഷിയുള്ള ടാങ്കാണ് പൊട്ടിയത്. അടുത്തുള്ള പുഴയിലേക്ക് വൈന്‍ ഒഴുകിയത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന ആശങ്കയും ഉയര്‍ന്നു. ഉടന്‍ തന്നെ അഗ്നിരക്ഷാ സേന രംഗത്തെത്തി വൈന്‍ ഒഴുകുന്നതു വഴിതിരിച്ചുവിട്ടു. ഡിസ്റ്റിലറിക്കു സമീപത്തുള്ള വീടുകളുടെ ബേസ്‌മെന്റുകള്‍ വൈന്‍ കൊണ്ടു നിറഞ്ഞിരുന്നു.

സംഭവത്തില്‍ ലെവിറ ഡിസ്റ്റിലറി മാപ്പു പറഞ്ഞു. നാശനഷ്ടം ഉണ്ടായവര്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്നും നിരത്തുകള്‍ വൃത്തിയാക്കുന്നതിന്റെ ചെലവുകള്‍ വഹിക്കുമെന്നും കമ്പനി അറിയിച്ചു.

 

 

English Summary: 2.2 Million Litres Wine Flowed Through Portugal Town

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com