ADVERTISEMENT

ന്യൂഡൽഹി∙ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ പൊതുപ്രവർത്തകരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ആജീവനാന്തം വിലക്കണമെന്നു സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ആറുവർഷത്തെ വിലക്കല്ല, ആജീവനാന്ത വിലക്കാണു വേണ്ടതെന്നാണു സിനിയർ അഭിഭാഷകനായ വിജയ് ഹൻസാരിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

സഭാംഗത്വം പവിത്രമാണ്. എംപിമാരും എംഎൽഎമാരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടാൽ ആജീവനാന്തം വിലക്ക് ഏർപ്പെടുത്തണം.  ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്കു ആറുവർഷത്തിനുശേഷം മത്സരിക്കാമെന്നത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കു വിരുദ്ധമാണെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലുണ്ട്. ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യയാണു വിഷയത്തിൽ ഹർജി നൽകിയത്.

English Summary: Amicus Curiae report suggest permenant disqualification for those politicians who are convicted 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com