ADVERTISEMENT

പാലക്കാട്∙ ദക്ഷിണേന്ത്യയിൽ തുടർച്ചയായി തിരിച്ചടി നേരിട്ട മാവേ‍‍ായിസ്റ്റു സംഘടനയുടെ മേഖലാ നേതൃത്വത്തെ സജീവമാക്കാൻ എത്തിയ കേരളത്തിലെ വികാസ് അറസ്റ്റുചെയ്യപ്പെട്ടത് പ്രസ്ഥാനത്തെ കൂടുതൽ ക്ഷീണിപ്പിക്കും..

തെലങ്കാനപെ‍ാലീസിന്റെ നക്സൽവിരുദ്ധവിഭാഗമാണ് കേരളത്തിൽ അനിൽ എന്നറിയപ്പെട്ടിരുന്ന രാജ്യത്തെ പ്രധാന മാവേ‍ാവാദി നേതാവും സിപിഐ( മാവേ‍ായിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗവുമായ സജ്ഞയ് ദീപക് റാവുനെ വനത്തിൽവച്ച് അറസ്റ്റുചെയ്തത്. വികാസ് എന്ന പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു.ദീപകിനെ ചേ‍ാദ്യം ചെയ്യാനും കേരളത്തിലെ സംഘടനയുടെ ഒ‍ാപ്പറേഷനുകളെക്കുറിച്ചുളള വിവരങ്ങൾ ശേഖരിക്കാനുമായി സംസ്ഥാന ഭീകരവിരുദ്ധസേന(എടിഎസ്) സംഘം തെലുങ്കാനയിലേക്ക് തിരിച്ചു. മറ്റു സംസ്ഥാനങ്ങളിലെ മാവേ‍ായിസ്റ്റ് വിരുദ്ധസെല്ലുകളും തെലുങ്കാനയിൽ എത്തിയിട്ടുണ്ട്. 2016–ൽ നിലമ്പൂർ വനമേഖലയിൽ കേരള നക്സൽവിരുദ്ധസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കെ‍ാല്ലപ്പെട്ട മാവേ‍ായിസ്റ്റ് നേതാവ് കുപ്പുദേവരാജിനുശേഷം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ബി.ജി.കൃഷ്ണമൂർത്തിയും സജ്ഞയ് ദീപകിനുമായിരുന്നു ആന്ധ്ര,തമിഴ്നാട്, കർണാടക, കേരളം സംസ്ഥാനങ്ങളുടെ ഏകേ‍ാപനസംഘടനാചുമതല.

എന്നാൽ, സംഘടനയുടെ സ്പെഷൽസേ‍ാൺ വിലയിരുത്തൽയേ‍ാഗം യേ‍ാഗം നടക്കാനിരിക്കേ കൃഷ്ണമൂർത്തി, സാവിത്രി എന്നിവരെ വയനാട്ടിൽ നിന്നു കർണാടകയിലേക്കുള്ള യാത്രക്കിടെ മഥൂരിൽവച്ച് എടിഎസ് സാഹസികമായി അറസ്റ്റുചെയ്തു. മുന്നു സംസ്ഥാനങ്ങളും ദേശീയ അന്വേഷണ ഏജൻസികളും ഏറെക്കാലമായി അന്വേഷിച്ചുകെ‍ാണ്ടിരുന്ന നേതാവായിരുന്നു കൃഷ്ണമൂർത്തി. കർണാടകയിൽ ഏഴിലധികം കെ‍ാലപാതകശ്രമക്കേസിലും 3 കെ‍ാലപാതക കേസിലും പ്രതിയാണ് ഇയാൾ. മറ്റുസംസ്ഥാനങ്ങളിൽ ഏതാണ്ട് 50 കേസുകൾ ഇയാൾക്കെതിരെയുണ്ട്. ആയുധപരിശീലനത്തിനും സംഘാടനത്തിലും ദേശീയതലത്തിൽ മുൻനിരക്കാരനായ കൃഷ്ണമൂർത്തി തമിഴ്നാട്–കർണാടക അതിർത്തിയിലെ സംഘടനയുടെ വനമേഖല (ട്രൈ ജംക്ഷൻ) മുഖ്യചുമതലക്കാരനായി പ്രവർത്തിച്ചു.. കണ്ണൂരിൽ അറസ്റ്റിലായ മാവേ‍ായിസ്റ്റ് പ്രവർത്തകൻ രാഘവേന്ദ്ര, രവിമുരുകേശ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗൗതമിൽ നിന്നു ലഭിച്ച വിവരമനുസരിച്ചുള്ള അന്വേഷണമാണ് കൃഷ്ണമൂർത്തിയെ പിടികൂടാൻ സഹായമായത്.

അതേ‍ാടെ, മാവേ‍ായിസ്റ്റ് പശ്ചിമഘട്ട സ്പെഷൽ സേ‍ാൺനേതൃത്വം ദുർബലമായി എന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.. പിന്നീടാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ച് ദീപക് റാവു ദക്ഷിണേന്ത്യൻ ചുമതലയിൽ എത്തിയത്. സിപിഐ എംഎൽ നക്സൽബാരിയിൽ പ്രവർത്തിച്ചിരുന്ന ദീപക് 2014–ൽ നടന്ന സംഘടനാ ലയനത്തിൽ സിപിഐ( മാവേ‍ായിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗമായി. വികാസ് എന്നതു കൂടാതെ കേരളത്തിൽ ചിലയിടങ്ങളിൽ അനിൽ എന്ന പേരിലും  ഇയാൾ അറിയപ്പെട്ടിരുന്നു. സംഘടനയുടെ ശക്തികേന്ദ്രങ്ങളായ ആന്ധ്ര‍–ഒ‍‍‍ാ‍ഡീഷഅതിർത്തി, മധ്യപ്രദേശ്, ചത്തീസ്ഗഡ്, എന്നിവിടങ്ങളിൽ നിന്ന് പരിശീലനം നേടിയ ഇടത്തരം ലീഡർമാരെയും പ്രവർത്തകരെയും കേരളത്തിലേക്ക് എത്തിക്കാനുള്ള നീക്കത്തിലായിരുന്നു സജ്ഞയ് ദീപക് എന്നാണ് ഏജൻസികൾക്കുളള വിവരം. അതിനുള്ള കളമെ‍ാരുക്കൽ നടക്കുന്നതിനിടെയാണ് ദീപകും പിടിയിലാകുന്നത്. പതിറ്റാണ്ട് പിന്നീടുന്ന നിരേ‍ാധിത മാവേ‍ായിസ്റ്റ് സംഘടനയുടെ കേരളത്തിൽ ചുവടുറപ്പിക്കാനുളള ശ്രമം തകർക്കുകയാണ് പെ‍ാലീസ് ലക്ഷ്യം. എന്നാൽ,ഏതുവിധേനയും പിടിച്ചുനിന്നു ശക്തമാകാനുള്ള കഠിനപ്രയത്നത്തിലാണ് സംഘടന എന്ന സൂചനയാണ് അധികൃതർക്കുളളത്

English Summary: Maoists Sanjay Deepak Rao's Arrest will weaken Maoist movement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com