ADVERTISEMENT

ന്യൂഡൽഹി∙ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ. ഏറെ നാളായി ഒളിവിലായിരുന്ന ഐഎസ് സൂത്രധാരൻ അറഫാത്ത് അലിയെ കെനിയയിലെ നയ്‌റോബിയിൽ നിന്നെത്തിയപ്പോഴാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തത്.

കർണാടകയിലെ ശിവമോഗ ജില്ലയിൽനിന്നുള്ള ഇയാൾ, ശിവമോഗ ഐഎസ് കേസിലെ പ്രതിയാണ്. യുവാക്കളെ ഐഎസ് ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനിയായ അറഫാത്ത് അലി, 2020 മുതൽ ഒളിവിലായിരുന്നു. അന്നുമുതൽ വിദേശത്തുനിന്ന് ഇന്ത്യ വിരുദ്ധ നടപടികൾ നടത്തിവരികയായിരുന്നെന്ന് എൻഐഎ പറഞ്ഞു.

ശിവമോഗ ഭീകരാക്രമണ ഗൂഢാലോചന കേസിലെ പ്രതികളുമായി അറാഫത്ത് സജീവമായി ബന്ധപ്പെട്ടിരുന്നതായി എൻഐഎ പറഞ്ഞു. ഗൂഢാലോചന ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു. മംഗളൂരുവിൽ കദ്രി മഞ്ജുനാഥ ക്ഷേത്രത്തിൽ സ്ഫോടം നടത്താൻ കൊണ്ടുപോയ ഐഇഡി ഓട്ടോറിക്ഷയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

English Summary: NIA arrests Karnataka IS terror accused at Delhi airport on arrival from Nairobi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com