ADVERTISEMENT

കൊച്ചി∙ 2021 നവംബറിൽ കാണാതായ കൊച്ചി തേവര പെരുമാനൂർ സ്വദേശി ജെഫ് ജോൺ ലൂയിസ് (27) ഗോവയിൽ ആ മാസം തന്നെ കൊല്ലപ്പെട്ടെന്നു പൊലീസ്. സംഭവത്തിൽ കോട്ടയം വെള്ളൂർ സ്വദേശികളായ അനിൽ ചാക്കോ (28), സ്റ്റെഫിൻ തോമസ് (24), ഇവരുടെ സുഹൃത്ത് വയനാട് മുട്ടിൽ നോർത്ത് സ്വദേശി ടി.വി. വിശാൽ (25) എന്നിവരെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ജെഫും മൂന്നു പ്രതികളും പരിചയക്കാരായിരുന്നു. ലഹരി ഇടപാടുകളും സാമ്പത്തിക തർക്കവുമാണു കൊലപാതക കാരണമെന്നു പൊലീസ് പറഞ്ഞു. ജെഫ് ജോൺ ലൂയിസിനെ കാണാതായതുമായി ബന്ധപ്പെട്ട് അമ്മ ഗ്ലാഡിസ് 2021ൽ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ മാസം അവസാനം മറ്റൊരു കേസിൽ പിടികൂടിയ വ്യക്തിയിൽ നിന്നു ലഭിച്ച വിവരങ്ങളാണ് ഈ കൊലപാകക്കേസിലെ തുമ്പായത്. അനിൽ ചാക്കോയ്ക്കെതിരെ കാപ്പ കേസുണ്ട്. അബ്കാരി, ലഹരിമരുന്നു കേസുകളിലും ഇയാൾ പ്രതിയാണ്. സ്റ്റെഫിൻ തോമസിന്റെ പേരിലും വെള്ളൂർ പൊലീസ് സ്റ്റേഷനിൽ കേസുകളുണ്ട്. അനിലും സ്റ്റെഫിനും ബന്ധുക്കളാണ്

English Summary: Missing Youth From Kochi Killed at Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com