മകള്‍ക്ക് അപമാനകരമായ സന്ദേശമയച്ചു, പിന്നാലെ ഒളിച്ചുനടന്നു; അമ്മയ്ക്ക് 6 മാസം തടവ്

Mail This Article
സിയോൾ∙ മകളെ ശല്യം ചെയ്തതിന് അമ്മയ്ക്ക് ആറു മാസം തടവു ശിക്ഷ വിധിച്ച് ദക്ഷിണ കൊറിയയിലെ ഡേജിയോൺ ജില്ലാ കോടതി. 2021 ഡിസംബർ മുതൽ 2022 മേയ് വരെയാണ് അമ്പതുകാരിയായ സ്ത്രീ മകളെ ഫോണിലൂടെയും മറ്റും ശല്യം ചെയ്തത്. ഈ കാലയളവിൽ 306 മെസേജുകളും 111 ഫോൺ കോളുകളും ചെയ്തുവെന്നും കണ്ടെത്തി.
കാര്യവിവരങ്ങൾ തിരക്കി അമ്മ അയച്ച മെസേജുകൾക്ക് ആദ്യം മകൾ മറുപടി നൽകിയിരുന്നില്ല. ഇതോടെ മോശം രീതിയിലുള്ള മെസേജുകൾ അയയ്ക്കാൻ തുടങ്ങി. മകളുടെ ലൈംഗിക കാര്യങ്ങളുമായി ബന്ധപ്പെട്ടും അപമാനകരമായ സന്ദേശം അയച്ചു. മകളുടെ പിന്നാലെ ഒളിച്ചു നടക്കുന്നതും പതിവായിരുന്നു. മകളുടെ വീട്ടിലെത്തിയും ഒളിഞ്ഞു നോക്കിയിരുന്നു.
മകൾ പരാതി നൽകിയതിനു പിന്നാലെ ഹാജരാകാൻ അമ്മയോടു പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ അവർ പൊലീസിനെ വെട്ടിച്ചു നടന്നു. തന്റെ പ്രവർത്തി മനപ്പൂർവമല്ലെന്നു സ്ത്രീ കോടതിയെ അറിയിച്ചെങ്കിലും തള്ളുകയായിരുന്നു.
English Summary: South Korean Woman Found Guilty Of Stalking Own Daughter