പുതിയ പാർലമെന്റിലെ പ്രത്യേക സമ്മേളനം: എംപിമാരെ കാത്ത് നിരവധി സമ്മാനങ്ങൾ

New parliament building inauguration | Photo: Twitter, ANI
പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭാ ചേംബർ. (ചിത്രം: എഎൻഐ, ട്വിറ്റർ)
SHARE

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചൊവ്വാഴ്ച മുതൽ പ്രത്യേക സമ്മേളനം തുടങ്ങാനിരിക്കെ എംപിമാരെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങൾ. ഭരണഘടനയുടെ പകർപ്പ്, പാർലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, സ്മാരക നാണയം, സ്റ്റാംപ് തുടങ്ങിയവ പാർലമെന്റ് അംഗങ്ങൾക്കു ലഭിക്കുമെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

പ്രത്യേക ബാഗിലായിരിക്കും എംപിമാർക്കുള്ള സമ്മാനങ്ങൾ നൽകുക. മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരത്തിൽ ചൊവ്വാഴ്ച മുതലാണ് ആദ്യ സമ്മേളനം ആരംഭിക്കുന്നത്. ലോക്‌സഭ ഉച്ചയ്ക്ക് 1.15നും രാജ്യസഭ ഉച്ചയ്ക്ക് 2.15നും ചേരും.

English Summary: Constitution copy, coin for MPs on special session in new Parliament building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS