ADVERTISEMENT

കൊച്ചി ∙ റോഡ് ക്യാമറ പദ്ധതിയുടെ ഭാഗമായി ആദ്യ ഗഡു കെൽട്രോണിനു നൽകാൻ ഹൈക്കോടതി അനുമതി നൽകി. ക്യാമറകൾ പ്രവർത്തനം തുടങ്ങിയെന്നും ആദ്യ ഗഡു നൽകാനുള്ള സമയമായെന്നും സർക്കാർ അറിയിച്ചതിനെ തുടർന്നാണിത്.‌ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശം നൽകിയത്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവർ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്. റോഡ് ക്യാമറ ഇടപാടിൽ അഴിമതിയാണെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും ഹർജി നൽകിയത്.

English Summary: High Court Allows to Pay Keltron First Installment for Controversial Road Camera Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com