മുംബൈ ∙ വാസ്തു പ്രശ്നങ്ങൾ മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്നു വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാൽഘർ ജില്ലയിൽ 35 വയസ്സുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. അറസ്റ്റിലായവരെല്ലാം യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണ്.
2018 ഏപ്രിൽ മുതൽ യുവതിയുടെ വീട്ടിലെത്തിയിരുന്ന പ്രതികൾ യുവതി തനിച്ചായിരിക്കുമ്പോൾ പൂജകൾക്ക് നടത്തിയിരുന്നു. ഭർത്താവിന്റെ നേട്ടങ്ങൾക്കായി ചില ആചാരങ്ങളുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടാണ് പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. യുവതിയിൽ നിന്ന് 2.10 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തെന്നും പരാതിയിലുണ്ട്.
English Summary: Maharashtra Woman Raped Repeatedly On Pretext Of Removing "Vastu Mistakes"