ADVERTISEMENT

തൃശൂർ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ, മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി.മൊയ്തീൻ ഇന്നു ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുന്നിൽ ഹാജരാകില്ല. നിയമസഭാ സാമാജികർക്കായി നടത്തുന്ന ക്ലാസിൽ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ്, കുന്നംകുളം എംഎൽഎ കൂടിയായ മൊയ്തീൻ ചോദ്യം ചെയ്യലിനു ഹാജരാകാൻ അസൗകര്യം അറിയിച്ചത്. ഇ മെയിൽ മുഖേനയാണ് മൊയ്തീൻ ഇക്കാര്യം ഇ.ഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇന്നും നാളെയും ഹാജരാകാൻ കഴിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

അതിനിടെ, എ.സി.മൊയ്തീൻ ഇന്നു പുലർച്ചെ തിരുവനന്തപുരത്തെത്തി. ചോദ്യം ചെയ്യലിന് ഇന്നു നേരിട്ടു ഹാജരാകാൻ കഴിയില്ലെന്ന് എ.സി.മൊയ്തീൻ അന്വേഷണ സംഘത്തെ രേഖാമൂലം അറിയിച്ച സാഹചര്യത്തിൽ, അടുത്തദിവസം പുതിയ തീയതി നിശ്ചയിച്ചു ഇ.ഡി വീണ്ടും നോട്ടിസ് നൽകും. സാക്ഷികൾക്കുള്ള നോട്ടിസാണ് ഇതുവരെ മൊയ്തീനു നൽകിയത്. അന്വേഷണത്തോടു സഹകരിച്ചില്ലെങ്കിൽ മാത്രം ശക്തമായ നിലപാട് സ്വീകരിക്കാനാണു സാധ്യത. 

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) സാക്ഷിമൊഴികളുടെ മാത്രം ബലത്തിൽ എ.സി.മൊയ്തീനെ അറസ്റ്റ് ചെയ്യാൻ ഇ.ഡിക്കു കഴിയില്ലെന്ന വാദവുമുണ്ട്. മുഖ്യപ്രതി പി.സതീഷ്കുമാറിന്റെ ഇടനിലക്കാരനായ കെ.എ.ജിജോറിന്റെ മൊഴികളാണ് മൊയ്തീൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇ.ഡിയുടെ പക്കലുള്ള പ്രധാന തെളിവ്. ബെനാമി വായ്പകളുടെ കുറ്റം സ്വയം ഏറ്റെടുക്കുന്ന നിലപാടാണ് ഒന്നാം പ്രതി പി.സതീഷ്കുമാറും രണ്ടാം പ്രതി പി.പി.കിരണും സ്വീകരിക്കുന്നത്.

English Summary: CPM Leader AC Moiteen Cites Legislative Commitments Amidst Black Money Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com