ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗരോൾ വനമേഖലയിൽ ഭീകർക്കെതിരെ ഒരാഴ്ചയോളം നീണ്ടുനിന്ന സൈനിക നടപടികൾ അവസാനിച്ചതായി കശ്മീർ അഡീഷനൽ ഡിജിപി വിജയ് കുമാർ. എന്നാൽ പലയിടങ്ങളിലായി ബോംബുകൾ കുഴിച്ചിട്ടിട്ടുണ്ടെന്നും അത് കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്തുനിന്ന് തിങ്കളാഴ്ച കണ്ടെടുത്ത മൃതദേഹം ലഷ്കറെ തയിബ ഭീകരൻ ഉസൈർ ഖാന്റേതാണെന്നു തിരിച്ചറിഞ്ഞതായും ഡിജിപി അറിയിച്ചു. ബോംബിങ്ങിൽ തകർത്ത ഗുഹയുടെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ ഡ്രോണുകൾ പകർത്തിയപ്പോൾ ചിതറിയനിലയിൽ മൃതദേഹം കണ്ടിരുന്നു. സൈന്യം വീണ്ടെടുത്ത മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ ആയിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് അത് ഉസൈറിന്റെ തന്നെയാണെന്നു തിരിച്ചറിഞ്ഞത്. മറ്റൊരു ഭീകരന്റെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ടെന്നും അതു തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. 

നിരവധി ഗ്രനേഡുകളുടെ ഷെല്ലുകളും പ്രദേശത്ത് ഉണ്ടെന്നും അതിനാൽ ജനങ്ങൾ അവിടെനിന്ന് പരമാവധി അകലം പാലിക്കണമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറുന്ന നടിപടികളെ കുറിച്ച് പൊലീസ് ഇന്നാണ് മൗനം വെടിയുന്നത്. മൂന്നോ നാലോ ഭീകരർ കാടിനുള്ളിൽ അകപ്പെട്ടതായാണ് വിവരം ലഭിച്ചിരുന്നത്. ഹെലികോപ്റ്ററും ഡ്രോണും ഉപയോഗിച്ചു തിരച്ചിലും ആക്രമണവും സേന തുടരുന്നുണ്ട്. 

കഴിഞ്ഞ ബുധനാഴ്ചയാണു കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധാൻചോക്ക്, ജമ്മുകശ്മീർ ഡിഎസ്പി ഹുമയൂൺ ബട്ട്, എന്നിവരടക്കം നാലുപേരെ ഭീകരർ വധിച്ചതിനു പിന്നാലെ സൈനിക നടപടികൾ ആരംഭിച്ചത്. ഏറ്റുമുട്ടലിന്റെ ആദ്യദിനം കാണാതായ മറ്റൊരു സൈനികൻ പ്രദീപിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു

English Summary: Week-long Anantnag encounter ends, Lashkar commander's body recovered: J-K Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com