ADVERTISEMENT

ന്യൂഡൽഹി∙ പുതിയ പാർലമെന്റിലേക്കു മാറുന്നതിന്റെ ഭാഗമായി അംഗങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയിൽനിന്ന് ‘മതേതരത്വം’ ഒഴിവാക്കിയതായി ആരോപണം. കോൺഗ്രസിന്റെ ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം എഎൻഐ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ് സെക്കുലർ’ എന്ന ഭാഗമാണ് എടുത്തുമാറ്റിയത്. 

‘‘ഞങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയുടെ പുതിയ പതിപ്പിൽ, അതായത് പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു പ്രവേശിക്കുമ്പോൾ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭരണഘടനയുടെ ആമുഖ(പ്രീയാമ്പിൾ)ത്തിൽ ‘സോഷ്യലിസ്റ്റ് സെക്യുലർ’ എന്ന വാക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല. 1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയതെന്നു ഞങ്ങൾക്കറിയാം, പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് ആരെങ്കിലും ഭരണഘടന കൈമാറുമ്പോൾ ആ വാക്കുകൾ ഉൾപ്പെടുന്നില്ല എന്നത് ആശങ്കാവഹമായ കാര്യമാണ്. ‌

അവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടതാണ്. വളരെ കൗശലപൂർവമാണ് അവരത് ചെയ്തിരിക്കുന്നത്. ഇതെനിക്ക് വളരെയധികം ആശങ്കയുളവാക്കുന്ന കാര്യമാണ്. ഈ വിഷയം ഞാൻ ഉന്നയിക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ എനിക്ക് അതിനുള്ള അവസരം ലഭിച്ചില്ല’’– ചൗധരി പറഞ്ഞു. 

English Summary: 'Secular' and 'socialist' removed from Preamble: Congress' Adhir Ranjan Chowdhury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com