ADVERTISEMENT

ചെന്നൈ ∙ അണ്ണാഡിഎംകെയുമായുള്ള സഖ്യം സംബന്ധിച്ചു ദേശീയ നേതൃത്വം ശരിയായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നു മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ എംഎൽഎ പറഞ്ഞു. സംസ്ഥാന ബിജെപിയുടെ അഭിപ്രായം നേതൃത്വത്തെ അറിയിക്കും.  

അതേസമയം, ബിജെപി നേതാക്കളെ പരസ്യമായി വിമർശിക്കുന്നതിൽനിന്നു പാർട്ടി പ്രവർത്തകർ വിട്ടുനിൽക്കണമെന്ന് അണ്ണാഡിഎംകെ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സഖ്യം പിരിഞ്ഞതിനു പിന്നാലെ, പല സ്ഥലങ്ങളിലും അണ്ണാഡിഎംകെ പ്രവർത്തകർ ആഘോഷം സംഘടിപ്പിച്ചിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘർഷവുമുണ്ടായി. ഇതേത്തുടർന്നാണ് നിർദേശം.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ നയിക്കുന്ന പദയാത്ര കൊങ്കുനാട് മേഖലയിലേക്ക് ഉടനെത്തും. ഇതിനു മുന്നോടിയായി പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം.

English Summary: AIADMK-BJP alliance Central will decide; Vanathi Srinivasan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com