ADVERTISEMENT

ചെങ്ങന്നൂർ∙ എംസി റോഡിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു ക്രാഷ് ബാരിയറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുളക്കുഴ പെരിങ്ങാല ചിഞ്ചുഭവനിൽ ചന്ദ്രൻ-ബിന്ദു ദമ്പതികളുടെ മകൻ ബിജീഷ് (32) ആണു മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.

ഞായറാഴ്ച രാത്രി 11 മണിയോടെ ആഞ്ഞിലിമൂട് ജംക്‌ഷനു സമീപമായിരുന്നു അപകടം. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബിജീഷ്. ഭാര്യ: എ.എസ്.ആതിര. സഹോദരിമാർ അതുല്യ, ചിഞ്ചു. 

English Summary: Heartbreaking Accident in Chengannur Claims the Life of a Young Man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com