ADVERTISEMENT

റായ്പുർ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റിമോട്ട് കൺട്രോൾ ഉണ്ടെന്നും എന്നാൽ അതിൽ അമർത്തുന്നത് ആർക്കും കാണാനാവില്ലെന്നും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഡിൽ ഗ്രാമീൺ ആവാസ് യോജന പദ്ധതി റിമോട്ട് കൺട്രോൾ വഴി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി എല്ലാം രഹസ്യമായി ചെയ്യുന്നുവെന്നും കോണ്‍ഗ്രസിന്റെ നയം സുതാര്യതയാണെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.

‘നമ്മൾ റിമോട്ടിലെ ബട്ടൺ എല്ലാവർക്കും മുന്നിൽവച്ച് അമർത്തും. എന്നാൽ ബിജെപി ഇത് രഹസ്യമായി ചെയ്യും. അപ്പോൾ അദാനിക്ക് മുംബൈ തുറമുഖം കിട്ടും, പൊതുമേഖല സ്വകാര്യ മേഖലയായി മാറും. അദാനിയേക്കുറിച്ച് പ്രധാനമന്ത്രിയോട് ചോദിച്ചാൽ എന്റെ ലോക്സഭാംഗത്വം റദ്ദാക്കപ്പെടും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ റിമോട്ട് കൺട്രോൾ എല്ലാവർക്കും കാണാം. അവിടെ എല്ലാം സുതാര്യമായാണ് നടക്കുന്നത്.’ – രാഹുൽ ഗാന്ധി പറഞ്ഞു.

നേരത്തെ, കോൺഗ്രസ് തുരുമ്പിച്ച ഇരുമ്പു പോലെയാണ് മധ്യപ്രദേശിലെ ബിജെപി റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കോൺഗ്രസിന്റെ നയങ്ങൾ മധ്യപ്രദേശിനെ പിന്നോട്ടടിച്ചുവെന്നും കഴിഞ്ഞ അഞ്ചു വർഷത്തെ ബിജെപി ഭരണത്തിനിടെ 13.5 കോടി ജനം ദാരിദ്ര്യത്തിൽനിന്ന് മുക്തി നേടിയെന്നും മോദി പറഞ്ഞു. ഈ വർഷം ഒടുവിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വാക്പോരുമായി നേതാക്കൾ കളം നിറയുന്നത്. ഇരു സംസ്ഥാനങ്ങളിലും കൂടാതെ തെലങ്കാനയിലും കോണ്‍ഗ്രസിനാണ് ജയ സാധ്യതയെന്ന് രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞതും വലിയ ചർച്ചയായിരുന്നു.

English Summary: Rahul Gandhi shows 'remote control' at Chhattisgarh event, says PM Modi also has one

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com