ADVERTISEMENT

ന്യൂഡൽഹി∙ പഞ്ചാബിലെ 32 ആം ആദ്മി പാർട്ടി എംഎൽഎമാർ ഒപ്പമുണ്ടെന്ന അവകാശ വാദവുമായി പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ. പഞ്ചാബിൽ എഎപി സർക്കാരിനെ താഴെയിറക്കുമെന്നും കോൺഗ്രസ് നേതാവായ ബജ്‌വ അവകാശപ്പെട്ടു. കോൺഗ്രസും ആം ആദ്മി പാർട്ടിയും ഇന്ത്യ സഖ്യത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നതിനിടെയാണ് ബജ്‌വയുടെ പ്രഖ്യാപനം. 18 സീറ്റുകളാണ് കോൺഗ്രസിനുള്ളത്. 

ബജ്‌വയുടെ പ്രഖ്യാപനത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ രംഗത്തെത്തി. ബജ്‌വ ബിജെപിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണെന്ന് ഭഗവന്ത് മാൻ ആരോപിച്ചു. ജനം തിരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കാനാണു ബജ്‌വ ശ്രമിക്കുന്നത്. മൂന്ന് കോടി ജനങ്ങളുടെ പ്രതിനിധിയാണ് ഞാൻ. മുഖ്യമന്ത്രിയാകാനുള്ള ബജ്‌വയുടെ നീക്കം കോൺഗ്രസ് ഇല്ലാതാക്കിയെന്നും ഭഗവന്ത് മാൻ പറഞ്ഞു.

English Summary: 32 AAP MLAs in touch with me; Partap Singh Bajwa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com