അടൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരുക്ക്

Mail This Article
×
അടൂർ∙ എംസി റോഡിൽ മിത്രപുരം ജംക‌്ഷനു സമീപം കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയാണ് അപകടം.
കൊട്ടാരക്കരയിൽനിന്ന് കോട്ടയത്തേക്കു പോയ ബസും കോട്ടയത്തുനിന്നു ചരക്കുമായി തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയിൽ ബസിന്റെ മുൻഭാഗം തകർന്നു. ബസിലേയും ലോറിയിലേയും ഡ്രൈവർമാർ ഉൾപ്പെടെ 8 പേരെ അടൂർ ജനറൽ ആശുപത്രിയിലും 3 പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
English Summary: Bus accident in Adoor
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.