കെ.ജി.ജോർജിന് അന്ത്യാഞ്ജലി: ടൗൺ ഹൗളിൽ പൊതുശർശനം; സംസ്കാരം വൈകിട്ട്

Mail This Article
×
കൊച്ചി ∙ സംവിധായകൻ കെ.ജി.ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം. രാവിലെ 11നു ടൗൺഹാളിൽ പൊതുദർശനത്തിനു വച്ച ഭൗതികശരീരത്തിൽ രാഷ്ട്രീയ, സിനിമാരംഗത്തുനിന്നുള്ളർ ഉൾപ്പെടെ നിരവധിപ്പേരാണ് ആദരാഞ്ജി അർപ്പിച്ചത്. വൈകിട്ട് മൂന്നു വരെയാണ് ഇവിടെ പൊതുദർശനം. വൈകിട്ട് 4ന് രവിപുരം ശ്മശാനത്തിലാണു സംസ്കാരം.

തുടർന്ന് 6ന് വൈഎംസിഎ ഹാളിൽ അനുശോചനയോഗം ചേരുമെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. കാക്കനാട് സിഗ്നേച്ചർ ഏജ്ഡ് കെയറിൽ കഴിയുകയായിരുന്ന കെ.ജി.ജോർജിന്റെ മരണം ഞായറാഴ്ച രാവിലെയായിരുന്നു.
English Summary: Director KG George Funeral
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.