നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു; സമ്മതിച്ച് യുകെയിലെ 'മുതല വിദഗ്ധന്‍'

Mail This Article
ലണ്ടന്‍∙ നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് ബ്രിട്ടനിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞനും മുതലകളെക്കുറിച്ചുള്ള പഠനത്തില്‍ വിദഗ്ധനുമായ ആദം ബ്രിട്ടണ്‍. മൃഗങ്ങളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരുന്നതായും ആദം സമ്മതിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. നായ്ക്കള്‍ മരിക്കുന്നതു വരെ അവയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഇയാള്‍ ഒാസ്‌ട്രേലിയന്‍ കോടതിയില്‍ സമ്മതിച്ചു. പ്രമുഖ മാധ്യമങ്ങള്‍ക്കു വേണ്ടി ആദം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിസംബറില്‍ കോടതി ശിക്ഷാവിധി പറയും.
2022ല്‍ അറസ്റ്റിലാകുന്നതിനു മുന്‍പ് 18 മാസത്തിനുള്ളില്‍ ഇയാള്‍ പീഡിപ്പിച്ച 42 നായ്ക്കളില്‍ 39 എണ്ണവും ചത്തിരുന്നു.
ആദം കുറ്റസമ്മതം നടത്തുന്നതിനിടെ, കോടതി മുറിയില്‍നിന്ന് എല്ലാവരും പുറത്തുപോകണമെന്ന് നോര്‍തേണ്‍ ടെറിട്ടറി സുപ്രീംകോടതി ജഡ്ജി നിര്‍ദേശിച്ചു. കുറ്റകൃത്യം ഏറെ ഹീനവും ഞെട്ടിപ്പിക്കുന്നതുമാണെന്നു ജഡ്ജി പറഞ്ഞു.
2014 മുതല്‍ ആദം സ്വന്തം വളര്‍ത്തുമൃഗങ്ങളെയും മറ്റുവള്ളവര്‍ പരിപാലിക്കാന്‍ ഏല്‍പ്പിച്ച മൃഗങ്ങളെയും പീഡിപ്പിച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. ഒരു ഷിപ്പിങ് കണ്ടെയ്‌നര്‍ സജ്ജമാക്കി അതിനുള്ളിലാണ് 'പീഡന മുറി' ഒരുക്കിയിരുന്നതെന്നും വിഡിയോ റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നുവെന്നും ആദം കോടതിയോടു പറഞ്ഞു. ജന്തുശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയ ആദം ചാള്‍സ് ഡാര്‍വിന്‍ സര്‍വകലാശാലയില്‍ അധ്യാപകനായിരുന്നു. മൃഗങ്ങളെ പീഡിപ്പിക്കുന്ന വിഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് 2022ലാണ് നോര്‍തേണ്‍ ടെറിട്ടറി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
English Summary: Prominent British Zoologist And Expert In The Study Of Crocodiles, Has Admitted To Sexually Assaulting And Killing Several dogs