പാലക്കാട് പലചരക്കു കടയിൽ തീപിടിത്തം; ഏഴു ലക്ഷം രൂപയുടെ നാശനഷ്ടം

Mail This Article
×
പാലക്കാട്∙ മുടപ്പല്ലൂർ പന്തപ്പറമ്പിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. പന്തപ്പറമ്പ് യൂസുഫിന്റെ മകൻ സെയ്ത് മുത്തിന്റെ ഉടമസ്ഥതയിലുള്ള ജാസ്മിൻ സ്റ്റോർ എന്ന പലചരക്ക് കടയിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലർച്ചെയാണ് സംഭവം.
പത്രവിതരണത്തിനെത്തിയ ആൾ ഷട്ടറിന്റെ ഉള്ളിൽനിന്നു പുക ഉയരുന്നതും ചൂട് അനുഭവപ്പെട്ടതിനെയും തുടർന്നാണ് ശ്രദ്ധിച്ചത്. വടക്കഞ്ചേരിയിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. ഏകദേശം ഏഴു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാകുമെന്ന് കടയുടമ പറഞ്ഞു.
English Summary: Grocery Store Caught Fire in Palakkad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.