പാക്കിസ്ഥാനിൽ ചാനൽ ചർച്ചയ്ക്കിടെ തമ്മിലടിച്ച് പാർട്ടി നേതാക്കൾ; വ്യാപകമായി പ്രചരിച്ച് വിഡിയോ

Mail This Article
ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിൽ ടെലിവിഷൻ ചർച്ചയ്ക്കിടെ രാഷ്ട്രീയപാർട്ടി നേതാക്കൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് നവാസ് ഷരീഫ് വിഭാഗം നേതാവ് അഫ്നൻ ഉല്ല ഖാനും പാക്കിസ്ഥാൻ തെഹ‌്‌രിക്ക് ഇ ഇൻസാഫ് നേതാവ് ഷേർ അഫ്സൽഖാൻ മർവാത്തും തമ്മിലായിരുന്നു തർക്കം. പാക് ടെലിവിഷനിൽ ജാവേദ് ചൗധരി നയിച്ച എക്സ്പ്രസ് ന്യൂസ് ചർച്ചയ്ക്കിടെയായിരുന്നു നേതാക്കളുടെ കയ്യാങ്കളി.
പാക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാനെ അവഹേളിക്കുന്ന രീതിയിലുള്ള അഫ്നനാൻ ഉല്ലയുടെ പ്രസ്താവനയാണ് മർവാത്തിനെ ചൊടിപ്പിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. രോഷാകുലരായ ഇരുവരും പരസ്പരം അസഭ്യവർഷം ചൊരിയുകയും മർദിക്കുകയും ചെയ്തു. തുടർന്ന് അവതാരകരും മറ്റുള്ളവരും ചേര്‍ന്ന് ഇവരെ പിടിച്ചു മാറ്റുകയായിരുന്നു.
വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നിരവധിപേർ ഇതിനോടകം തന്നെ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. നേരത്തെ സ്പാനിഷ് ടിവിയിൽ ഒരു റിപ്പോർട്ടറെ ജോലിക്കിടെ യുവാവ് മോശമായ രീതിയിൽ സ്പർശിക്കുകയും മാധ്യമപ്രവർത്തക ചോദ്യം ചെയ്യുകയും ചെയ്യുന്നിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
English Summary: Pakistani Leaders Slap Kick Each Other