കുടിശ്ശിക പിരിക്കാതെ വൈദ്യുതി നിരക്ക് കൂട്ടാൻ അനുവദിക്കരുത്: ലോകായുക്തയിൽ ഹർജി

Mail This Article
തിരുവനന്തപുരം∙ കുടിശ്ശിക പിരിച്ചെടുക്കാതെ നിരക്ക് വർധിപ്പിക്കുവാൻ വൈദ്യുതി ബോർഡിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ലോകായുക്തയിൽ ഹർജി. ഹർജി നവംബർ 2ന് പരിഗണിക്കും. മണ്ണടി പുഷ്പാകരൻ എന്ന വ്യക്തിയാണ് ഹർജി ഫയൽ ചെയ്തത്. ഹർജി പരിഗണിച്ച ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിച്ച് എതിർ കക്ഷികളായ ഊർജ വകുപ്പ് സെകട്ടറിക്കും വൈദ്യുതി ബോർഡ് സെക്രട്ടറിക്കും നോട്ടിസ് അയയ്ക്കാൻ ഉത്തരവിട്ടു.
ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റീസ് ഹാറുൺ അൽ റഷീദും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. നിരക്ക് വർധനവിലൂടെ പ്രതീക്ഷിക്കുന്ന അധിക വരുമാനം 2212 കോടി രൂപ ആണെന്നും 2022 ഡിസംബർ വരെ വൈദ്യുതി ബോർഡിനു പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക 3030 കോടി രൂപയാണെന്നും ഹർജിക്കാരൻ പരാതിയിൽ ചൂണ്ടിക്കാട്ടി.
English Summary: Petition filed with Lokayukta against increasing Power tariff