കരുവന്നൂരിലെ ഇ.ഡി അന്വേഷണം സഹകരണ മേഖലയെ തളർത്തും: പി.കെ. കുഞ്ഞാലിക്കുട്ടി

Mail This Article
×
കോഴിക്കോട്∙ കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണം സഹകരണ മേഖലയെ തളർത്തുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. സിപിഎമ്മിന്‍റെയോ കോൺഗ്രസിന്‍റെതോ ലീഗിന്‍റെയോ സൊസൈറ്റി ആയാലും ഗ്യാരണ്ടി വേണമെന്നും അദ്ദേഹം പറഞ്ഞു.
‘‘സാധാരണക്കാരന് പണം നഷ്ടപ്പെടാൻ പാടില്ല. കരുവന്നൂരിലെ അഴിമതിയെ ന്യായീകരിക്കാൻ കഴിയില്ല. അതേ സമയം സഹകരണ മേഖല സംരക്ഷിക്കപ്പെടുകയും വേണം. സഹകരണ മേഖല എന്ന് പറയുന്നത് എല്ലാവർക്കും ഉള്ളതാണ്. കേന്ദ്ര ഏജൻസികൾ വ്യാപകമായി അന്വേഷണം നടത്തുമ്പോൾ അത് സഹകരണ മേഖലയെ തളർത്തുന്ന നടപടിയായി മാറും എന്ന് അഭിപ്രായമുണ്ട്. ഇതുൾപ്പെടെ യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യും’’ -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
English Summary: Kunhalikutty on Karuvannur ED probe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.