ADVERTISEMENT

ചെന്നൈ∙ ഊട്ടി കൂനൂർ മരപ്പാലത്തിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു മരണം. തമിഴ്നാട് തെങ്കാശി സ്വദേശികളായ വി.നിതിൻ (15), എസ്.ബേബികല (36), എസ്.മുരുഗേശൻ (65), പി.മുപ്പിഡത്തേ (67), ആർ.കൗസല്യ (29), ദേവികല (42), ജയ (50), തങ്കം (64) എന്നിവരാണു മരിച്ചത്. 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണു ബസ് മറിഞ്ഞത്. ആകെ 55 പേരാണ് ബസിൽ ഉണ്ടായിരുന്നത്. 35 പേർക്കു പരുക്കുണ്ട്.

പരുക്കേറ്റവരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേരുടെ നില ഗുരുതരമാണ്. ഊട്ടിയിൽനിന്നു തിരിച്ചുവരികയായിരുന്ന ബസിൽ തെങ്കാശി സ്വദേശികളാണുണ്ടായിരുന്നത്. കൂനൂർ മേട്ടുപ്പാളയം റോഡിൽ മരപ്പാലത്തിനു സമീപം ഒമ്പതാം ഹെയർപിൻ വളവിലാണ് ബസ് അപകടത്തിൽപ്പെട്ടത്. പൊലീസും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. 

ഊട്ടി കൂനൂർ മരപ്പാലത്തിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ. ചിത്രം∙സ്പെഷൽ അറേ‍ഞ്ച്‍മെന്റ്
ഊട്ടി കൂനൂർ മരപ്പാലത്തിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ ദൃശ്യം∙സ്പെഷൽ അറേ‍ഞ്ച്‍മെന്റ്

അപകടത്തിൽ പരുക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിനു എട്ടുലക്ഷവും ഗുരുതരമായി പരുക്കേറ്റവർക്കു ഒരുലക്ഷം രൂപയും പരുക്കു ഗുരുതരമല്ലാത്തവർക്കു 50,000 രൂപയും നൽകുമെന്നാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കൂനൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം .  ചിത്രം∙ മനോരമ
കൂനൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം. ചിത്രം∙ മനോരമ

English Summary: Many people died in bus accident in Nilgiri  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com