വീട്ടുമുറ്റത്തെ തെങ്ങിലെ തേങ്ങ പറിച്ച് വീട്ടമ്മയെ എറിഞ്ഞ് കുരങ്ങ്, കൈ ഒടിഞ്ഞു

Mail This Article
നിലമ്പൂർ∙ തേങ്ങകൊണ്ടുള്ള കുരങ്ങിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു പരുക്ക്. വീട്ടുമുറ്റത്തെ തെങ്ങിൽനിന്നു തേങ്ങ പറിച്ചുള്ള കുരങ്ങിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ അമരമ്പലം മാമ്പൊയിലിൽ പോക്കാട്ടിൽ സലോമിയുടെ (56) ഇടതു കൈ ഒടിഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണു സംഭവം. വീട്ടുമുറ്റത്തു ജോലി ചെയ്യവേയായിരുന്നു സലോമിക്കു നേരെ കുരങ്ങിന്റെ ആക്രമണം ഉണ്ടായത്.
അമരമ്പലം റിസർവ് വനത്തിനു സമീപമാണു മാമ്പൊയിൽ. വനത്തിന്റെ മൂന്നുവശം ജനവാസ മേഖലയും ഒരു ഭാഗം പുഴയുമാണ്. പന്നി, കുരങ്ങ് എന്നിവ വനത്തിൽ പെരുകി. വാനരന്മാർ പകലും പന്നിക്കൂട്ടം രാത്രിയും കൃഷിയിടങ്ങളിൽ കടന്നു വിളകൾ നശിപ്പിക്കുകയാണ്. പന്നിയുടെ ആക്രമണത്തിൽ ആഴ്ചയിൽ ഒരാൾക്കെന്ന തോതിൽ പരുക്കേൽക്കുന്നുണ്ട്. എന്നാൽ പ്രദേശത്ത് ആദ്യമായാണു മനുഷ്യനെ കുരങ്ങ് ആക്രമിക്കുന്നത്.
English Summary: Monkey attacked woman with coconut