ADVERTISEMENT

ലണ്ടന്‍∙ ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വിക്രം ദൊരൈസ്വാമിയെ സ്‌കോട്ട്‌ലന്‍ഡിലെ ഗുരുദ്വാരയില്‍ കയറ്റാതെ തടഞ്ഞ് ഒരുകൂട്ടം സിഖ് വംശജര്‍. ഖലിസ്ഥാന്‍ അനുകൂലികളാണ് വെള്ളിയാഴ്ച ദൊരൈസ്വാമിയെ തടഞ്ഞതെന്നാണു റിപ്പോര്‍ട്ട്. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോവില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ ദൊരൈസ്വാമി ആല്‍ബെര്‍ട്ട് ഡ്രൈവിലെ ഗുരുദ്വാരയിലെ കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു. 

യുകെയിലെ ഒരു ഗുരുദ്വാരയിലേക്കും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനമില്ലെന്നു വ്യക്തമാക്കിയാണ് ദൊരൈസ്വാമിയെ ഖലിസ്ഥാന്‍ അനുകൂലികള്‍ തടഞ്ഞത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ദൊരൈസ്വാമിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ ഗുരുദ്വാര കമ്മിറ്റി പൂര്‍ത്തിയാക്കിയിരുന്നു. ഇതറിഞ്ഞെത്തിയ ഖലിസ്ഥാന്‍ അനുകൂലികള്‍ മുദ്രാവാക്യം മുഴക്കി ഗുരുദ്വാരയ്ക്കു പുറത്തു തടച്ചുകൂടുകയായിരുന്നു. കാറിലെത്തിയ ദൊരൈസ്വാമിയോടു പ്രതിഷേധക്കാര്‍ സംസാരിച്ചു. തുടര്‍ന്ന് അദ്ദേഹം മടങ്ങിപ്പോവുകയായിരുന്നു. 

English Summary: Indian High Commissioner to UK stopped from entering Gurudwara in Scotland by Khalistan supporters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com