ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച് വൈദികൻ; ചുമതലയില്‍നിന്ന് മാറ്റി നടപടി

Mail This Article
×
തൊടുപുഴ ∙ ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി. ഫാ. കുര്യാക്കോസ് മറ്റത്തിനെ പള്ളിവികാരി ചുമതലയില്‍നിന്ന് താൽക്കാലികമായി മാറ്റിയെന്ന് ഇടുക്കി രൂപത പത്രക്കുറിപ്പിൽ വ്യക്തമാക്കി. കൊന്നത്തടി പഞ്ചായത്തിലെ മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ വൈദികനാണ്.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.അജിയുടെ സാന്നിധ്യത്തിലാണു വൈദികൻ തിങ്കളാഴ്ച ബിജെപി അംഗത്വം സ്വീകരിച്ചത്. ആദ്യമായാണ് ഒരു വൈദികന്‍ ബിജെപി അംഗമാവുന്നതെന്ന് ബിജെപി പറഞ്ഞിരുന്നു. ക്രൈസ്തവര്‍ക്ക് ചേരാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്നായിരുന്നു ഫാ.കുര്യാക്കോസിന്റെ പ്രതികരണം.
English Summary: Idukki diocese suspended priest from his duties after joining BJP
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.