‘ഞാന്‍ പഴയ എസ്എഫ്ഐക്കാരന്; കോടിയേരിക്ക് അറിയാം, ഗോവിന്ദന് അറിയില്ലായിരിക്കും’

Mail This Article
തൃശൂർ∙ പഴയ എസ്എഫ്ഐക്കാരനാണ് താനെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ‘‘ഞാന്‍ പഴയ എസ്എഫ്ഐക്കാരനാണ്, അത് കോടിയേരി സഖാവിനും നായനാർ സഖാവിനും അറിയാം. ഗോവിന്ദൻ സാറിന് അറിയില്ലായിരിക്കും. എന്‍റെ സഖാവ് ഇ.കെ.നായനാരാണ്. എന്റെ വ്യക്തിപരമായ ഗതി, ഞാൻ വന്ന നാൾവഴി പരിശോധിച്ചാൽ വളരെ സത്യസന്ധമാണ്. അതിൽ ഉടനെ ഞാൻ സംഘിയാണെന്ന് കാണരുത്. ’’– കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടത്തിയ പദയാത്രയോടനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളനത്തിൽ സുരേഷ് ഗോപി പറഞ്ഞു.
കമ്യൂണിസമല്ല, ലോകത്തിന് എപ്പോഴും ആവശ്യം സോഷ്യലിസമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഇപ്പോഴുള്ളവർക്ക് സോഷ്യലിസമില്ല; കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വേണ്ടിവന്നാൽ കണ്ണൂരിൽ മത്സരിക്കാൻ തയാറാണെന്ന് അതു സംബന്ധിച്ചുള്ള ചോദ്യത്തിനു മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. ‘‘കണ്ണൂരിൽ പോലും മത്സരിക്കാൻ തയാറാണെന്നാണ് പറഞ്ഞത്. പാർട്ടിക്ക് അങ്ങനെയൊരു ഉദ്ദേശ്യം ഉണ്ടെങ്കിൽ, ഞാൻ ഉണ്ട്.’’– സുരേഷ് ഗോപി വ്യക്തമാക്കി.
English Summary: I'm Former SFI Activist, Says Suresh Gopi