നാദാപുരത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
Mail This Article
×
കോഴിക്കോട്∙ നാദാപുരത്ത് 30.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. ചെക്യാട് സ്വദേശി ചേണികണ്ടിയിൽ നംഷീദി(37)നെയാണ് നാദാപുരം എസ് ഐ ജിയോ സദാനന്ദന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി നാദാപുരം ആവോലത്ത് വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. പ്രതി സഞ്ചരിച്ചിരുന്ന ജീപ്പിനകത്ത് നടത്തിയ പരിശോധനയിൽ ഡാഷ് ബോർഡിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. വിൽപ്പന നടത്താനായി സൂക്ഷിച്ച 35 ഓളം പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകളും പോലീസ് പിടികൂടി.
English Summary: Youth arrested with MDMA at Kozhikode Nadapuram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.