കാട്ടുപന്നിക്ക് കെണി വച്ച കമ്പിയിൽനിന്നു ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Mail This Article
×
പാലക്കാട്∙ കാട്ടുപന്നിക്ക് കെണി വച്ച കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വണ്ടാഴി പഞ്ചായത്ത് പത്താം വാർഡിൽ രാജീവ് ജംക്‌ഷൻ പന്നിക്കുന്ന് കരൂർ പുത്തൻപുരയ്ക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ഗ്രേസി (63) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. പറമ്പിലേക്കിറങ്ങുന്നതിനിടെ അബദ്ധത്തിൽ കമ്പിയിൽനിന്നു ഷോക്കേൽക്കുകയായിരുന്നെന്നാണ് വിവരം. മീൻ വിൽക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.
English Summary: Woman dies by electrocution in Palakkad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.