ADVERTISEMENT

ന്യൂഡൽഹി∙ ഒക്ടോബർ ഒന്നു മുതൽ ഇന്ത്യയിലെ എംബസി പ്രവർത്തനം നിർത്തിവയ്ക്കുമെന്ന് അഫ്ഗാൻ അംബാസഡർ അറിയിച്ചിട്ടും പ്രവർത്തനം തുടരുന്നുണ്ടെന്ന് വിദേശ മന്ത്രാലയം. ഇന്ത്യൻ സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചത്. 

‌താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതോടെയാണ് ഇന്ത്യയിലെ എംബസിയുടെ പ്രവർത്തനം താറുമാറായത്. അഫ്ഗാൻ എംബസിയിലെ ഉദ്യോഗസ്ഥർ ജോലി അവസാനിപ്പിച്ച് യൂറോപ്പിലും യുഎസിലും അഭയം തേടി. രണ്ട് വർഷമായി എംബസി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അഷ്റഫ് ഗനി സർക്കാരിന്റെ കാലത്താണ് എംബസി ഉദ്യോഗസ്ഥരെ നിയമിച്ചത്. 

അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. അതിനാൽ അഷ്റഫ് ഗനി സർക്കാർ നിയമിച്ച നയതന്ത്ര പ്രതിനിധികളുടെ വീസ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിസന്ധിയിലായിരുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമേൽക്കുന്നതിനു മുൻപുളള ജീവനക്കാരാണ് ഇവിടെയുള്ളത്. 

അംബാസഡർക്കു പകരം നയതന്ത്രസ്ഥാനിയെ താലിബാൻ നിയമിച്ചതിനെത്തുടർന്ന് എംബസിയിൽ അധികാരത്തർക്കമുണ്ടായതായി കഴിഞ്ഞ ഏപ്രിലിൽ വാർത്തകളുണ്ടായിരുന്നു.

English Summary: Afghan embassy still open despite suspension announcement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com