ADVERTISEMENT

ന്യൂ‍ഡൽഹി∙ ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബഹളം വയ്ക്കുകയും വനിതാ കാബിൻ ക്രൂ അംഗത്തെ അസഭ്യം പറയുകയും ചെയ്ത യുവാവിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു.

കാബിൻ ക്രൂവിന്റെ പരാതിയിൽ ഡൽഹി ഐജിഐ എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. എയർ ഇന്ത്യയുടെ എഐ 102 വിമാനത്തിലെ ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത പഞ്ചാബ് ജലന്തർ സ്വദേശിയ അഭിനവ് ശർമയ്ക്കെതിരെയാണ് കേസ്.

ഈ മാസം 1നാണ് സംഭവം. വിമാന യാത്രയ്ക്കിടെ അഭിനവ് ശർമ അടുത്തിരുന്ന യാത്രക്കാരോടും കാബിൻ ക്രൂ അംഗങ്ങളോടും മോശമായി പെരുമാറുകയായിരുന്നു. അതിനുശേഷം സീറ്റിൽനിന്ന് എഴുന്നേറ്റ് വിമാനത്തിലെ മറ്റു യാത്രക്കാരോടും മോശമായി പെരുമാറി.

ഇതോടെ കാബിൻ ക്രൂ സൂപ്പർവൈസർ ആദ്യം വാക്കാലും പിന്നീട് രേഖാമൂലവും മുന്നിറിയിപ്പ് നൽകി. ഇതിനുശേഷവും വംശീയ പരാമർശങ്ങളും ഇന്ത്യയ്‌ക്കെതിരായും സംസാരിച്ചതോടെ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

English Summary: Passenger Misbehaves, Abuses Air India Crew On New York-Delhi Flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com