ADVERTISEMENT

കാബുൾ∙ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരണം 1000 കടന്നതായി റിപ്പോർട്ട്. പ്രവിശ്യാ തലസ്ഥാനമായ ഹെരത്തിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള ഗ്രാമം ഭൂകമ്പത്തിൽ തകർന്നു. ആയിരത്തിലധികം പേരെ രക്ഷിക്കാനായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ശനിയാഴ്ചയാണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഒന്നിനു പിന്നാലെ എട്ട് തവണ പ്രകമ്പനമുണ്ടായതായാണ് റിപ്പോർട്ട്.

പരുക്കേറ്റവരുടെ എണ്ണം വളരെ കൂടുതലാണെന്ന് കരുതുന്നുവെന്ന് സർക്കാർ വക്താവ് ബിലാൽ കരിമി പറഞ്ഞു. നൂറൂകണക്കിന് വീടുകളും കെട്ടിടങ്ങളും തകർന്നുവെന്നാണ് വിവരം. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമം നടക്കുകയാണ്.       

12 ഗ്രാമങ്ങളെ ഭൂകമ്പം ബാധിച്ചു. അറുനൂറിലധികം വീടുകൾ തകരുകയും 4,200 പേർ ദുരന്ത ബാധിതരാകുകയും ചെയ്തു. ആദ്യ പ്രകമ്പനത്തിൽ തന്നെ വീടുകൾ തകർന്നു. പലരെക്കുറിച്ചും ഇതുവരെ വിവരമില്ല. തിരച്ചിൽ നടത്തുകയാണെന്നും അവർ പറഞ്ഞു. 

English Summary: Powerful Afghan Earthquake Kills Over 1,000

English Summary:

Powerful Afghan Earthquake Kills Over 1,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com