ADVERTISEMENT

കാർഗിൽ ∙ ആർട്ടിക്കിൾ 370 റദ്ദാക്കി, ജമ്മു കശ്മീർ, ല‍ഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ശേഷം നടന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന് വൻ വിജയം. 26 സീറ്റുകളിലേക്ക് നടന്ന ലഡാക്ക് ഓട്ടണമസ് ഹിൽ കൗൺസിൽ-കാർഗിൽ തിരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം 22 സീറ്റ് നേടി. 

നാഷനൽ കോൺഫറൻസ് 12 സീറ്റുകളിലും കോൺഗ്രസ് 10 സീറ്റുകളിലും വിജയിച്ചു. ബിജെപിക്ക് രണ്ടു സീറ്റേ നേടാനായുള്ളൂ. രണ്ട് സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥി ജയിച്ചു. 30 അംഗ ലഡാക്ക് ഓട്ടണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ-കാർഗിലിലേക്ക് നാല് അംഗങ്ങളെ ഭരണകൂടം നാമനിർദേശം ചെയ്യും.

26 സീറ്റുകളിലേക്കായി 85 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. നാഷനൽ കോൺഫറൻസും കോൺഗ്രസും തിരഞ്ഞെടുപ്പിന് മുൻപ് സഖ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും യഥാക്രമം 17, 22 സ്ഥാനാർഥികളെ നിർത്തിയിരുന്നു. ബിജെപിയുടെ 17 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ആം ആദ്മി പാർട്ടി (എഎപി) നാല് സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തി.

25 സ്വതന്ത്രരും മത്സരരംഗത്തുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ 77.61 ശതമാനം പോളിങ് രേഖപ്പെടുത്തി. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന്മേലുള്ള ഹിതപരിശോധന എന്ന നിലയിലാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പിനെ നേരിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com