ADVERTISEMENT

കോഴിക്കോട് ∙ പുതിയ പാർട്ടി പ്രഖ്യാപിച്ച് ആർജെഡി സംസ്ഥാന കമ്മിറ്റി. നാഷനൽ ജനതാദൾ എന്ന പേരിലാണ് പുതിയ പാർട്ടി. പുതിയ പതാകയും ഉയർത്തി. ഒക്ടോബർ 17ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ലയനത്തിന്റെ പേരിൽ കേരളത്തിൽ ആർജെഡിയെന്ന പേര് എൽജെഡി വില കൊടുത്ത് വാങ്ങുകയാണെന്ന് കോഴിക്കോട് ചേർന്ന ആർജെഡി സംസ്ഥാന പ്രവർത്തക യോഗത്തിൽ വിമർശനം ഉയര്‍ന്നു. 

പിന്നാലെയാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ അധ്യക്ഷനായിരുന്നു. സബ് കമ്മിറ്റിയിൽ അഞ്ചിൽ നാലു പേരും പുതിയ പാർട്ടി രൂപീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. മേയ് 28 മുതൽ 31 വരെ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് കൽപ്പറ്റയിലെ റിസോർട്ടിൽ സംഭവിച്ചതെന്താണെന്ന് കണ്ടെത്തണമെന്ന്ജോ ൺ ആവശ്യപ്പെട്ടു. ബിഹാർ സർക്കാരിന്റെ ചെലവിൽ ചാർട്ടേഡ് വിമാനത്തിലാണ് അദ്ദേഹം വന്നത്. അദ്ദേഹത്തെ എങ്ങനെ ബ്ലാക്ക് മെയിൽ ചെയ്തു എന്നാണ് അറിയേണ്ടത് എന്നും ജോൺ പറഞ്ഞു.

കേരളത്തിൽ എൽജെഡി ആർജെഡിയിൽ ലയിക്കുമെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ലയന സമ്മേളന തീയതി പ്രഖ്യാപിച്ചു. എന്നാൽ ആർജെഡി സംസ്ഥാന കമ്മിറ്റിയോട് ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ദേശീയ ജനറൽ സെക്രട്ടറിയെ നോക്കുകുത്തിയാക്കിയാണു തേജസ്വി യാദവും ശ്രേയാംസ് കുമാറും ലയനം പ്രഖ്യാപിച്ചത്.

രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിൽ അപ്പൻ-മകൻ സംവിധാനമാണ് നിലവിലുള്ളത്. കേരളത്തിൽ ഈ രീതി പിന്തുടരുന്നില്ല. യുഡിഎഫിനൊപ്പമാണ് കേരളത്തിൽ ആർജെഡി നിൽക്കുന്നത്. എന്നാൽ ലയന ശേഷം ഇടതുമുന്നണിയിൽ നിൽക്കുമെന്നാണ് ശ്രേയാംസ് പ്രഖാപിച്ചത്. എന്നാൽ ഇത് അംഗീകരിക്കാത്ത സംസ്ഥാന ഘടകം പുതിയ സംഘടനാ സംവിധാനം ഉണ്ടാക്കണമെന്നും യുഡിഎഫിനൊപ്പം നിൽക്കണമെന്നും സംസ്ഥാന ജനറൽ കൗൺസിൽ അംഗീകരിച്ച രാഷ്ട്രീയ സംഘടനാ പ്രമേയത്തിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com