ADVERTISEMENT

ഇൻഡോർ∙ മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയവർഗിയയുടെ കാൽ തൊട്ടുവന്ദിച്ച് കോൺഗ്രസ് എംഎൽഎ സഞ്ജയ് ശുക്ല. ഞായറാഴ്ച മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ഒരു പരിപാടിക്കിടെയാണു സംഭവം.

ഇൻഡോർ 1 മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സഞ്ജയ് ശുക്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ അവിടെനിന്നു വീണ്ടും കോൺഗ്രസ് സ്ഥാനാർഥിയായേക്കുമെന്നു സൂചനയുണ്ട്. അതിനിടെയാണ് ഇൻഡോർ 1 ലെ ബിജെപി സ്ഥാനാർഥി കൂടിയായ കൈലാഷ് വിജയവർഗിയയുടെ കാൽ സഞ്ജയ് ശുക്ല തൊട്ടുവന്ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. 

ഞായറാഴ്ച ഇൻഡോറിലെ ഗോമത്ഗിരി ക്രോസിൽ ജൈന സമുദായത്തിന്റെ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ഇരു നേതാക്കളും. സദസ്സിലുണ്ടായിരുന്ന ശുക്ല, വിജയവർഗിയയെ കണ്ടയുടൻ എഴുന്നേറ്റ് അദ്ദേഹത്തിന്റെ കാലിൽ തൊടുന്നതാണ് വിഡിയോയിൽ.

പിന്നാലെ, ശുക്ലയെ വിജയവർഗിയ ആലിംഗനം ചെയ്തു. ബിജെപി ജനറൽ സെക്രട്ടറിയുമായ കൈലാഷ് വിജയവർഗിയയുടെ കാൽ സഞ്ജയ് ശുക്ല തൊട്ടുവന്ദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com