ADVERTISEMENT

ന്യൂഡൽഹി∙ നൊബേൽ പുരസ്കാര ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമർത്യ സെന്‍ (89) അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് മകൾ നന്ദന ദേബ് സെൻ. തന്റെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും അവർ പറഞ്ഞു. അമർത്യ സെന്‍ അന്തരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

സാമ്പത്തിക ശാസ്ത്ര  നൊബേൽ സമ്മാന ജേതാവ് ക്ലോഡിയ ഗോൾഡിനെ ഉദ്ധരിച്ചാണ് അമർത്യ സെൻ അന്തരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തത്. ഇത്തവണത്തെ നൊബേൽ പുരസ്കാരം നേടിയ ക്ലോഡിയ ഗോൾഡിൻ എന്ന സാമ്പത്തിക ശാസ്ത്രജ്ഞയുടെ വ്യാജ അക്കൗണ്ടിൽനിന്നാണ് വാർത്ത വന്നതെന്ന് തെളിഞ്ഞതായി പിടിഐ പിന്നീടു വ്യക്തമാക്കി.

English Summary:

Nandana Deb Sen denies her father Nobel prize winner economist Amartya Sen’s news of death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com