ADVERTISEMENT

ലക്നൗ∙ സനാതന ധർമത്തിനു മാത്രമേ ലോകത്ത് സമാധാനം ഉറപ്പ് നൽകാനാകൂ എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഹ്തകിലെ ബാബ മസ്ത്നാഥ് മഠിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു യോഗി. സനാതന ധർമയുടെ ഋഷിമാർ ഏതു പ്രശ്നത്തെയും നേരിടുമെന്നും പൊതുപ്രവർത്തനത്തിൽനിന്ന് അവരെ പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്നും യോഗി പറഞ്ഞു. 

‘‘അഫ്ഗാനിസ്ഥാൻ, യുക്രെയ്ൻ, ഗാസ എന്നിവിടങ്ങളിൽനിന്നെല്ലാം ജനം ഓടി രക്ഷപ്പെടുകയാണ്. എല്ലാ രാജ്യത്തെയും ദുരിതത്തിലായ മനുഷ്യർ ഇന്ത്യയിലേക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്കുമാണ് ഉറ്റുനോക്കുന്നത്. ഇന്ത്യ മാത്രമാണ് ഏക പ്രതീക്ഷയെന്ന് അവർ വിശ്വസിക്കുന്നു. ഇന്ത്യയിലെ 140 കോടി ജനം ഒന്നിച്ച് ഒറ്റ ശക്തിയായി മാറുകയാണ്.

രാമ ക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിലുൾപ്പെടെ ഋഷിമാർ വലിയ പങ്കു വഹിച്ചു. ഈ പരിപാടിയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഋഷിമാർ എത്തിയിട്ടുണ്ട്. ഇവിടെ ജാതിയുടെയോ മതത്തിന്റെയോ വേർതിരിവ് ഇല്ല. എല്ലാ വിഭാഗം ആരാധനകളും പാരമ്പര്യങ്ങളും വിശ്വാസങ്ങളും സനാതന ധർമത്തിന്റെ അന്തഃസ്സത്ത മനസ്സിലാക്കാനാണ് ശ്രമിക്കുന്നത്’’– യോഗി പറഞ്ഞു. 

സനാതന ധർമം തുടച്ചു നീക്കപ്പെടേണ്ടതാണെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. ഇതിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. മുൻപും സനാതന ധർമത്തെ പുകഴ്ത്തി യോഗി പ്രസ്താവന നടത്തിയിരുന്നു.   

English Summary:

Only Sanatan Dharma guarantees peace in world: Yogi Adityanath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com