ADVERTISEMENT

ചേർത്തല∙ ജാതി സെൻസസ് നടത്തുന്നെങ്കിൽ അതു പിന്നാക്ക വിഭാഗക്കാർക്കും പങ്കാളിത്തം ഉറപ്പാക്കണമെന്നും ഇപ്പോൾ നടത്തുന്നതു രാഷട്രീയ കോലാഹലങ്ങളാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജാതി സെൻസസിന് എസ്എൻഡിപി യോഗം എതിരല്ല. കണക്കുകൾ എടുത്ത് പെട്ടിയിൽ അടച്ചു വയ്ക്കുകയല്ല വേണ്ടത്. ജനസഖ്യനുപാതികമായി അധികാര സ്ഥാനങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് പങ്കാളിത്തം ഉറപ്പാക്കണം. 

എൻഎസ്എസ് നിലപാടും എസ്എൻഡിപി നിലപാടും ഒന്നല്ല. മാന്യമായി പ്രവർത്തനം നടത്തുന്ന വീണാ ജോർജിനെതിരെ നടത്തിയ ആക്ഷേപങ്ങൾ അടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന നിലപാടാണ്. രാഷ്ട്രീയ ദേദമില്ലാതെ സഹകരണ മേഖലയിൽ കൊള്ള നടന്നിട്ടുണ്ട്. അതിന്റെ പേരിൽ ഈ മേഖലയെ അടച്ചാക്ഷേപിക്കുന്നതു ശരിയല്ല. 

വിഴിഞ്ഞത്ത് സംഘടിതമായി അണികളെ ഇളക്കി യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്നത് ശരിയല്ല. മതമേലധ്യക്ഷൻമാർ പക്വതയോടെ പെരുമാറണം. ചങ്ങലയ്ക്കു ഭ്രാന്തു പിടിക്കുന്ന സ്ഥിതിയാകരുത്. വികസനത്തിനു വിട്ടുവീഴ്ചകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Vellappally Natesan on caste census

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com