ADVERTISEMENT

ചെന്നൈ∙ കലാസംവിധായകൻ മിലൻ ഫെർണാണ്ടസ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നടൻ അജിത് കുമാറിനെ നായകനാക്കി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’ സിനിമയുടെ ചിത്രീകരണത്തിനിടെ അസർബൈജാനിലായിരുന്നു അന്ത്യം. 

ചിത്രീകരണം കഴിഞ്ഞ് ശനിയാഴ്ച രാത്രി അദ്ദേഹം ഹോട്ടലിൽ തിരിച്ചെത്തി. ഞായറാഴ്ച രാവിലെ ജോലിക്കായി ടീം അംഗങ്ങളെ വിളിച്ചുചേർത്തു. ഇതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും മകനുമുണ്ട്.

1999ൽ സാബു സിറിളിന്റെ സഹായിയായാണ് തുടക്കം. 2006-ൽ പുറത്തിറങ്ങിയ 'കലാപ കാതലൻ' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി. ബില്ല, വേലായുധം, വീരം, വേട്ടൈക്കാരൻ, തുനിവ്, വേതാളം, അണ്ണാത്തെ, പത്തു തല, സാമി 2, ബോഗൻ തുടങ്ങി 30-ലധികം സിനിമകളിൽ പ്രവർത്തിച്ചു. 

2012-ൽ പുറത്തിറങ്ങിയ ‘പത്മശ്രീ ഭരത് സരോജ് കുമാർ’ എന്ന മലയാള ചിത്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ശിവ സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന ‘കങ്കുവ’യാണ് ‘വിടാമുയർച്ചി’ക്കു മുൻപ് ചെയ്ത ചിത്രം. 

English Summary:

Art director Milan Fernandez dies of a cardiac arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com