ADVERTISEMENT

കോഴിക്കോട്∙ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള  അതിക്രമങ്ങൾ തടയാനും സാമൂഹ്യമാധ്യമങ്ങളുടെ ചതിക്കുഴിയിൽ അകപ്പെട്ടുപോകുന്നവരെ രക്ഷപ്പെടുത്താനും പ്രാദേശിക സർക്കാരുകൾക്കു വലിയ ഉത്തരവാദിത്തമുണ്ടെന്നു വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ പി.സതീദേവി പ്രസ്താവിച്ചു.  നിയമങ്ങളും പദ്ധതികളും ധാരാളമുണ്ടെങ്കിലും അതുപയോഗപ്പെടുത്തുന്നവർ വളരെ ചുരുക്കമാണ്. വിദ്യാഭ്യാസ രംഗത്തും സാക്ഷരതയിലും മുന്നിട്ടു നിൽക്കുമ്പോഴും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടക്കുന്നത്‌ നാണിപ്പിക്കുന്നതാണെന്നും അവർ അഭിപ്രായപ്പെട്ടു. നാദാപുരം ഗ്രാമ പഞ്ചായത്ത്‌ സംഘടിപ്പിച്ച ജാഗ്രത സമിതി ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പ്രസിഡന്റ്‌ വി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.

‘ജാഗ്രതാ സമിതിയുടെ ഉത്തരവാദിത്തങ്ങളും ചുമതലകളും’ എന്ന കൈപ്പുസ്തകം ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ടിന് നൽകികൊണ്ട്‌ അഡ്വ. സതീദേവി പ്രകാശനം ചെയ്തു.  സൈബറിടത്തിലെ ചതിക്കുഴികൾ എന്ന വിഷയം വടകര സൈബർ സെൽ സബ് ഇൻസ്പെക്ടർ സത്യൻ കരയാടും കുട്ടികളുടെയു സ്ത്രീകളുടെയും അവകാശങ്ങൾ എന്ന വിഷയം  കുടുംബശ്രീ സ്റ്റേറ്റ്റ്‌ റിസോഴ്സ്‌ പഴ്സൺ എം.ആർ.അനിതയും അവതരിപ്പിച്ചു.

English Summary:

Local governments have responsibility to prevent violence against women and children, says P. Sathidevi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com