ADVERTISEMENT

മുംബൈ∙ ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് വീട്ടിൽനിന്നുള്ള ഭക്ഷണം ജയിലിൽ നൽകാൻ അനുമതി നൽകി കോടതി. കാനറ ബാങ്കിൽനിന്ന് 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നരേഷ് ജയിലിലായത്.

കുടുംബത്തിന്റെ ഉത്തരവാദിത്തത്തിലും സ്വന്തം ഉത്തരവാദിത്തത്തിലും നരേഷ് ഗോയലിന് ദിവസവും വീട്ടിൽനിന്നുള്ള ഭക്ഷണം നൽകാൻ അനുമതി നൽകുന്നുവെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലായ ഗോയൽ ആർതർ റോഡ് ജയിലിലാണ്.

ഗോയലിന്റെ ആരോഗ്യനില മോശമാണെന്നും അതിനാൽ വീട്ടിൽനിന്നുള്ള ഭക്ഷണം നൽകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിക്കുകയായിരുന്നു. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഗോയലിനെ അറസ്റ്റ് ചെയ്തത്.  

English Summary:

Court allows Jet Airways founder to get home-cooked food in prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com