ADVERTISEMENT

തിരുവനന്തപുരം∙ പാലിയേക്കര ടോള്‍ പിരിവിലെ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 21 ശനിയാഴ്ച സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ടോള്‍ പിരിവിന്റെ പേരില്‍ ജിഐപിഎല്‍ കമ്പനി നടത്തുന്നത് കൊള്ളയാണ്. ഇഡി റെയ്ഡില്‍ ഇവര്‍ നടത്തിയ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു. ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകും മുൻപെയാണ് കമ്പനി ടോള്‍ പിരിവ് നടത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ചത്.

ജനങ്ങളെ കൊള്ളയടിച്ച കമ്പനിക്ക് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പൊലീസ് കോണ്‍ഗ്രസ് എംപി അടക്കമുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ കൊടിയ മര്‍ദനം അഴിച്ചുവിട്ടത്. പൊലീസ് നരനായാട്ടില്‍ തൃശൂർ എംപി ടി.എന്‍.പ്രതാപന്‍, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, അനില്‍ അക്കര എന്നിവര്‍ക്ക് പരുക്കേറ്റു. ഒരു ജനപ്രതിനിധി എന്ന പരിഗണന നല്‍കാതെയാണ് ടി.എന്‍.പ്രതാപനോട് പിണറായി വിജയന്റെ പൊലീസ് പെരുമാറിയത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും സുധാകരന്‍ പറഞ്ഞു.

English Summary:

Congress Protest Against Police Assault at Paliyekkara toll plaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com