പെരുമ്പാവൂരിൽ നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം; രണ്ടു പേർ അറസ്റ്റിൽ
Mail This Article
പെരുമ്പാവൂർ∙ കുറുപ്പംപടി വട്ടക്കാട്ടുപടിയിൽ നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ അസം സ്വദേശികളായ സജാലാൽ, ഉബൈദുള്ള എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിഥി തൊഴിലാളിയുടെ മകളാണ് അതിക്രമത്തിന് ഇരയായത്. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം.
ഇന്നലെ വൈകിട്ട് വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവമുണ്ടായത്. ഇതേ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയാണ് കുട്ടിയുടെ മാതാവ്. കുട്ടി സ്കൂൾ വിട്ടതിനു ശേഷം ഇവിടെ എത്തുകയായിരുന്നു. ഇവിടെ ജോലി നോക്കിയിരുന്ന രണ്ടു പേർ കുട്ടിയെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായാണ് വിവരം. ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ മാതാപിതാക്കൾ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് അറിയിച്ചത്.